തിരുവനന്തപുരം : പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ അയിരൂര്‍ മുന്‍ എസ്എച്ച്ഒ ജയസനിലിനെ അറസ്റ്റ് തടഞ്ഞ് കോടതി .തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതി (3) ജഡ്ജി കെ.വിഷ്ണുവാണ് ജയസനിലിന്റെ അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. പ്രതിക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഡോ: ക്ലാരന്‍സ് മിറാന്‍ഡയാണ് ഹാജരായത്. ജയസനിലിനെ ഇത്തരം ഒരു കേസില്‍ അകപ്പെടുത്തിയത് റിസോര്‍ട്ട് ലോബിയാണെന്ന് തെളിവുകള്‍ നിരത്തി മിറാന്‍ഡ വാദിച്ചു. ജയസനില്‍ അയിരൂര്‍ സ്റ്റേഷനില്‍ അഞ്ച് മാസം മാത്രമാണ് ജോലി ചെയ്തത്. ഈ കാലയളവില്‍ 40 എന്‍ ഡി പി എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3 പേരെ അറസ്റ്റ് ചെയ്തു. ഇത് റിസോര്‍ട്ട് ലോബികള്‍ക്ക് വൈരാഗ്യം ഉണ്ടാക്കിയതായി മിറാന്‍ഡ തെളിവുകള്‍ നിരത്തി വാദിച്ചു.
ജയസനില്‍ വാഗമണ്‍ സി.ഐ ആയിരുന്നു അയിരൂരില്‍ വരുന്നതിന് മുമ്പ് . രണ്ട് വര്‍ഷത്തോളം അവിടെ ജോലി നോക്കി. 35 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് പിഴയായി ഈടാക്കി അടച്ചത്. ഇടുക്കി ജില്ലയിലെ മറ്റ് 20 സ്റ്റേഷനുകള്‍ ഒരുമിച്ച് ഈ കാലയളവില്‍ സര്‍ക്കാരിലേക്ക് അടച്ച് അഞ്ച് ലക്ഷം രൂപ മാത്രമെന്നതും മിറാന്‍ഡ തെളിവ് സഹിതം കോടതിയെ ധരിപ്പിച്ചു.
ഇന്ത്യന്‍ പ്രസിഡന്റിന്റെ രണ്ട് അവാര്‍ഡുകള്‍ ഉള്‍പ്പെടെ 68 ഗുഡ് സര്‍വ്വീസ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച ജയസനിനെ റിസോര്‍ട്ട് മാഫിയക്കൊപ്പം ചില പോലീസ് ഉദ്യോസ്ഥരും ചേര്‍ന്നാണ് ഇത്തരം ഒരു കേസില്‍ അകപ്പെടുത്തിയതെന്ന അഭിഭാഷകന്‍ ക്ലാരന്‍സ് മിറാഡയുടെ വാദമുഖങ്ങള്‍ കോടതി വിലയിരുത്തിയ ശേഷമാണ് അറസ്റ്റ് തടഞ്ഞ് ഉത്തരവിട്ടത്. എഫ് ഐ ആറിലും മൊഴിയിലും വലിയ പെരുത്തക്കേടുണ്ടെന്നും മിറാന്‍ഡ പറഞ്ഞു.