തിരുവനന്തപുരം: സി പി എം ബ്രാഞ്ച് സെക്രട്ടറിയെ ലഹരിമാഫിയ സംഘം ആക്രമിച്ചു. ശ്രീകാര്യം കാര്യവട്ടം സി പി എം കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനെയാണ് അഞ്ചംഗ ലഹരിമാഫിയ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.
വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് അക്രമണം ഉണ്ടായത്.
അക്രമിസംഘംകല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.
ശ്രീകാര്യം പോലീസ് കേസെടുത്തു.വീട്ടിനു മുന്നിലെ മതിലില്‍ ഇരുന്ന് കഞ്ചാവ് വലിച്ചത് വിലക്കിയതാണ് ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു.