സർക്കാ‌ർ ചതിച്ചു, സിബിഐ അന്വേഷണം അട്ടിമറിച്ചു;സർക്കാരിനെതിരെ ആരോപണവുമായി പിതാവ് ജയപ്രകാശ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ രണ്ടാം വ‌ർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് ജയപ്രകാശ്. സിബിഐ അന്വേഷണം അട്ടിമറിച്ചെന്നും സർക്കാർ ചതിച്ചെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്നും ജയപ്രകാശ് വ്യക്തമാക്കി. ‘എട്ട് മാസം ഉടുതുണി പോലും ഇല്ലാതെ സിദ്ധാർത്ഥിനെ പീഡിപ്പിച്ചു. ഇത് ഞാൻ പറയുന്നതല്ല, ആന്റി റാഗിംഗ് സ്‌ക്വാഡ് പറയുന്നതാണ്. അവനെ ഉപദ്രവിച്ചത് രണ്ട് പെൺകുട്ടികൾ ആസ്വദിച്ചുകൊണ്ടിരുന്നു.

അവരെ അറസ്റ്റ് ചെയ്തിട്ടില്ല. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോ എത്ര തവണ അവിടെ വന്നിട്ടുപോയെന്ന് പരിശോധിക്കട്ടെ. ആർഷോ അവിടെ വന്നിട്ടുണ്ടെന്നാണ് എന്റെ മകൻ പറഞ്ഞത്. ഇത് അന്വേഷിച്ചേ പറ്റൂ. ചിലപ്പോൾ കൊലപാതകം എക്സിക്യൂട്ട് ചെയ്തത് അവനായിരിക്കും.’- ജയപ്രകാശ് പറഞ്ഞു.എട്ട് മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുള്ള ആർഷോ അറിയാതിരിക്കുമോയെന്ന് ജയപ്രകാശ് ചോദിക്കുന്നു.ഫെബ്രുവരി 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *