വിജയ് ബാബുവിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നാട്ടിലെത്തുമ്പോള്‍ അറസ്റ്റ് പാടില്ല

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്. എന്നാല്‍ മറ്റന്നാള്‍ വരെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പാടുളളുവെന്നുമാണ് നിര്‍ദ്ദേശം. വിജയ് ബാബു ഉടന്‍ നാട്ടിലെത്തി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് പരിഗണിച്ചത്. വിജയ് ബാബു ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്ന് അഭിഭാഷകന് കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.