കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഇന്ന് പരിഗണിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.
അതേസമയം, ദുബായിലുള്ള വിജയ് ബാബു ബുധനാഴ്ചത്തേയ്ക്ക് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയുള്ള ദുബായ്കൊച്ചി വിമാനത്തില്‍ ടിക്കറ്റ് എടുത്തെന്നാണ് വിവരം. ഇന്നു രാവിലെ എത്താനാണ് നേരത്തേ ടിക്കറ്റ് എടുത്തിരുന്നത്