പാറശാല ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത കൂടുന്നു. പെണ്‍സുഹൃത്തുമായുളള അവസാന വാട്‌സ് ആപ് സന്ദേശം ഷാരോണിന്റെ കുടുംബം പുറത്ത് വിട്ടു. പെണ്‍കുട്ടി ഷാരോണിന് സ്ഥിരമായി ജ്യൂസ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പ്രതികരിച്ചു. സ്ഥിരമായി ജ്യൂസ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആരോപണം.പെണ്‍കുട്ടിയും ഷാരോണും ഒന്നിച്ചുള്ള ജ്യൂസ് ചലഞ്ച് വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോയില്‍ പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പി ജ്യൂസാണ് കാണുന്നത്. ഈ സമയം എന്താണ് ചലഞ്ചെന്ന് ഷാരോണ്‍ ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടാണെന്ന് പെണ്‍കുട്ടി പറയുന്നു. വീഡിയോ റെക്കോര്‍ഡാണെന്ന് പറയുമ്പോള്‍ അത് വേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വാട്സ്ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. വിഷാംശം കലര്‍ന്ന പാനീയം കുടിച്ച ശേഷം കാമുകിയുമായി നടത്തിയ വാട്സ്ആപ്പ് സന്ദേശമാണ് ഇപ്പോള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നും തീയതി കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നും ഷാരോണ്‍ പെണ്‍കുട്ടിയോട് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ജ്യൂസില്‍ ചില സംശയങ്ങളുണ്ടെന്ന് പെണ്‍കുട്ടി ഷാരോണിനോട് പറയുന്നതും സന്ദേശത്തിലുണ്ട്. ഷാരോണ്‍ പെണ്‍കുട്ടിയുമായി നടത്തിയ അവസാന വാട്സ്ആപ്പ് സന്ദേശമാണിതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ. ഞാന്‍ പറഞ്ഞത്. നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ. എക്‌സ്പിയറി ഡേറ്റ് കഴിഞ്ഞത്. ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ. അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് ഞാന്‍ പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് ഞാന്‍ വീട്ടില്‍ പറഞ്ഞത്.”-ഷാരോണ്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി നല്‍കിയ മറുപടി: ”എനിക്കും ഈ ജ്യൂസില്‍ എന്തോ ഡൗട്ട് തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ, കുഴപ്പമൊന്നും ഇല്ലല്ലോ. ഇനി അത് റിയാക്ട് ആയതാണോ എന്തോ.
ഷാരോണിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങള്‍ പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ മരണത്തില്‍ പങ്കില്ലെന്നാണ് പെണ്‍കുട്ടി ആവര്‍ത്തിച്ച് പറയുന്നത്.