കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. പുലമണ്‍ സ്വദേശി മുകേഷി(34)നാണ് വെടിയേറ്റത്. അഭിഭാഷകന്റെ കുടുംബവും അയല്‍ക്കാരനും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്.മുകേഷിന്റെ തോളെല്ലിനാണ് വെടിയേറ്റത്. വെടിയുണ്ട പുറത്തെടുക്കാനുളള ശസ്ത്രക്രിയ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടക്കും. മുകേഷിന്റെ കുടുംബവും അയല്‍ക്കാരനും തമ്മില്‍ ഇതിന് മുമ്പും തര്‍ക്കമുണ്ടായിട്ടുണ്ട്. മുകേഷിന്റെ മാതാപിതാക്കളെ അയല്‍ക്കാരന്‍ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്.
അറസ്റ്റിലായ അയല്‍വാസിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.