പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കൗട്ട് പ്രസംഗത്തില്‍ ഇടപെട്ട സ്പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാക്കൗട്ട് പ്രസംഗത്തില്‍ ഇടപെട്ട സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എയറിലാകുന്ന കാഴ്ചക്ക് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചു.സപ്ലൈകോ പ്രതിസന്ധി സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗത്തിലാണ് ഷംസീറിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായത്. സപ്ലൈക്കോയ്ക്ക് പണം കൊടുക്കാതെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു എന്ന് കാര്യകാരണ സഹിതം വ്യക്തമാക്കി സതീശന്റെ പ്രസംഗം കത്തികയറിയതോടെ ഭരണ പക്ഷ എം.എല്‍.എമാര്‍ ബഹളം വച്ച് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു.

അത് വക വയ്ക്കാതെ ജി.ആര്‍. അനില്‍ നല്‍കിയ നിയമസഭ മറുപടി ആയുധമാക്കി സതീശന്‍ ആക്രമം രൂക്ഷമാക്കിയതോടെയാണ് ഷംസീര്‍ ഇടപെട്ടത്. സമയം ഓര്‍മപ്പെടുത്തി പ്രസംഗം ചുരുക്കനാണ് ഷംസീര്‍ ഇട്ടപെട്ടത്.വാക്കൗട്ട് പ്രസംഗം ഏറ്റവും കുറഞ്ഞ സമയത്തില്‍ പ്രസംഗിക്കുന്ന പ്രതിപക്ഷ നേതാവാണ് താനെന്ന് സതീശന്‍ ഷംസീറിനെ ഓര്‍മിപ്പിച്ചു. ഭരണപക്ഷ എം.എല്‍.എ മാര്‍ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ഇടപെടാത്ത സ്പീക്കര്‍ തന്റെ പ്രസംഗം തടസപ്പെടുത്താന്‍ ഇടപെടുന്നത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു.

വി.എസ് അച്യുതാനന്ദനും കൊടിയേരി ബാലകൃഷ്ണനും വാക്കൗട്ട് പ്രസംഗത്തില്‍ എടുത്തിരുന്ന സമയം പരിശോധിക്കാനും സതീശന്‍ ആവശ്യപ്പെട്ടതോടെ ഷംസീറിന്റെ വായടഞ്ഞു. ഷംസീര്‍ വടി കൊടുത്ത് അടി വാങ്ങിയെന്നായിരുന്നു വാക്കൗട്ട് പ്രസംഗം വീക്ഷിച്ച പ്രസ് ഗാലറിയില്‍ നിന്ന് ഉയര്‍ന്നത്.വെറുതെ മാവേലിയെ പറയിപ്പിക്കരുത്, മാവേലി സ്റ്റോറുകള്‍ക്ക് കെ വച്ചുള്ള പേര് ഇടുന്നതാകും നല്ലത്, അതാകുമ്പോള്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയും കാണില്ലെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പില്‍ പറഞ്ഞു. മന്ത്രി ജി.ആര്‍ അനിലിന്റെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പ്രതിപക്ഷത്തിന്റെ ഇടപെടലോടെ സപ്ലൈക്കോക്ക് പണം ധനവകുപ്പ് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജി, ആര്‍ അനില്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *