ഹര്‍ത്താല്‍ അക്രത്തില്‍ ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ വീഴ്ച്ച സംഭവിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. പിഎഫ്ഐ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകളടക്കമുള്ള പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി നിര്‍ദേശം ഉണ്ടായിരുന്നു. ഇത് നടപ്പാക്കാത്തതിനാലാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിരുപാധികം മാപ്പ് പറഞ്ഞത്.
രജിസ്ട്രേഷന്‍ വകുപ്പ് കണ്ടെത്തിയ വസ്തുവകകള്‍ ജനുവരി 15 നകം കണ്ടു കെട്ടുമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ വി വേണു അറിയിച്ചു. റവന്യു റിക്കവറി നടപടികള്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തെ സമയം കൂടി വേണമെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.