ഭഗവാന്റെ തിരുനടയില്‍ പ്രാര്‍ത്ഥിച്ച ശേഷം മോഷണം നടത്തിയ കള്ളന്‍ പോലീസ് പിടിയില്‍. മാവേലിക്കരയില്‍ നിന്നാണ് രാജേഷ് എന്നയാള്‍ പിടിയിലായത്. രാജേഷിന്റെ പക്കലില്‍ നിന്നും തിരുവാഭരണങ്ങള്‍ പൊലീസ് കണ്ടെത്തി.
അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലാണ് ഇന്നലെ പുലര്‍ച്ചെ മുഖംമൂടി ധരിച്ചെത്തി രജേഷ് മോഷണം നടത്തിയത്. പത്ത് പവനില്‍ അധികം വരുന്ന തിരുവാഭരണവും വെള്ളിരൂപങ്ങളും സ്വര്‍ണക്കൂടും അടക്കം മോഷണം പോയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും ഉള്‍പ്പടെ സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.