വിവാദമായ വിസ്മയ കേസില്‍ വിധി തിങ്കളാഴ്ച

കൊല്ലം: കേരളത്തെ ഞെട്ടിച്ച വിസ്മയ കേസില്‍ കോടതി തിങ്കളാഴ്ച കോടതി വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിതാണ് വിധി പ്രഖ്യാപിക്കുക.
ഐപിസി 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 498 എ സ്ത്രീധന പീഡനം, 306 ആത്മഹത്യാപ്രേരണ, 323 പരിക്കേല്‍പ്പിക്കല്‍, 506 ( 1 ) ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതിന് പുറമെ സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
2021 ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസതാംനടയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് ത്രിവിക്രമന്‍ നായര്‍, സഹോദരന്‍ വിജിത്ത് എന്നിവരാണ് കേസില്‍ മുഖ്യ സാക്ഷികള്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് മോഹന്‍രാജ് ഹാജരായി.