മദ്യലഹരിയില്‍ തര്‍ക്കം; അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കാസര്‍ഗോഡ്: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അനുജന്‍ സഹോദരനെ കുത്തിക്കൊന്നു. കാസര്‍ഗോഡ് ബദിയടുക്ക ഉപ്പളിഗ സ്വദേശി രാജേഷ് ഡിസൂസയാണ് ജ്യേഷ്ഠന്‍ തോമസ് ഡിസൂസയെ കൊലപ്പെടുത്തിയത്.

തര്‍ക്കത്തിനിടയില്‍ ഇവരുടെ അയല്‍ക്കാരനായ വില്‍ഫ്രഡ് ഡിസൂസയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ രാജേഷ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച അര്‍ധരാത്രിയോടെ സഹോദരങ്ങളുടെ വീട്ടില്‍വെച്ചായിരുന്നു സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ ആദ്യം വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഇതിനിടെയാണ് രാജേഷ് ഡിസൂസ ജ്യേഷ്ഠനെ കത്തി കൊണ്ട് കുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *