തിരുവല്ലം കസ്റ്റഡി മരണം; പുതിയ വെളിപ്പെടുത്തലുമായി ഹോം ഗാര്‍ഡ് ബിനു.പ്രതികളെ സഹായിക്കാനെന്ന് ആരോപണം. ബിനുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് സുരേഷിന്റെ ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവല്ലം പോലീസ് സ്റ്റേഷനിൽ യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഹോം ഗാര്‍ഡ് ബിനു. ജഡ‍്ജിക്കുന്നില്‍ വച്ച്‌ സുരേഷിനെ പിടികൂടുമ്ബോള്‍ വീണ് പരിക്കേറ്റിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കസ്റ്റഡിയില്‍ മര്‍ദ്ദനമുണ്ടായോയെന്ന് അറിയില്ലെന്നും ബിനു പറഞ്ഞു.സുരേഷിനെ കസ്റ്റഡിയില്‍ എടുത്ത സംഘത്തിനൊപ്പം ഉണ്ടായിരുന്നയാളാണ് ഹോം ഗാര്‍ഡ് ബിനു. ജഡ‍്ജിക്കുന്നില്‍ വച്ച്‌ സുരേഷിനെ പിടികൂടുമ്ബോള്‍ തന്നെ അയാള്‍ക്ക് പരിക്കേറ്റിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. ഹോം ഗാർസിൻ്റെ പുതിയ വെളിപ്പെടുത്തൽ ഈ കേസിൽ പങ്കുള്ള പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണെന്ന് നാട്ടുകാരുടെ ആരോപണം. ഈ കേസ് അന്വേഷിച്ചിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിനോടോ സംസ്ഥന ക്രൈംബ്രാഞ്ചിനോടോ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ ഹോംഗാഡ് നടത്തിയിട്ടില്ല. പോലീസ് നോടെപ്പം പ്രതികളെ പിടിക്കാൻ പോയ പോലീസ് സംഘത്തോടെപ്പം ബിനുവും ഉണ്ടായിരുന്നു. മർദ്ദനത്തിൽ ബിനുവിൻ്റെ പങ്കം അന്വേഷിക്കണമെന്ന് കൊല്ലപ്പെട്ട സുരേഷിൻ്റെ ബന്ധുക്കൾ ആരോപിക്കുന്നു .പിടികൂടിയപ്പോള്‍ കുഴിയിലേക്ക് മറിഞ്ഞ് വീണു. ഈ വീഴ്ചയില്‍ തനിക്കും സുരേഷിനും പരിക്ക് പറ്റിയെന്നാണ് ബിനു പറയുന്നത്. മദ്യപിച്ചാണ് സുരേഷും കൂട്ടരും ജഡ്ജിക്കുന്നിലെത്തിയത്. കസ്റ്റഡിയില്‍ മര്‍ദ്ദനമുണ്ടായോയെന്ന് തനിക്ക് അറിയില്ലെന്നാണ് ബിനു പറയുന്നത്.

തിരുവല്ലം ജഡ്ജിക്കുന്നില്‍ സ്ഥലം കാണാന്‍ എത്തിയ ദമ്ബതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത അഞ്ച് പേരില്‍ ഒരാളായ സുരേഷാണ് മരിച്ചത്. ശരീരത്തില്‍ പരിക്കില്ലെന്നും ഹൃദയാഘാതം കാരണമാണ് സുരേഷ് മരിച്ചതെന്നുമായിരുന്നു പൊലീസ് വിശദീകരണം. എന്നാല്‍ സുരേഷിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നായിരുന്നു പോസ്റ്റ്മോ‍ര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. മരണകാരണം ഹൃദയാഘാതമാണെങ്കിലും സുരേഷിന്‍റെ ശരീരത്തിലേറ്റ/ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായേക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.താടിയെല്ല്, കഴുത്ത്, തുട, കാല്‍മുട്ട്, കൈ, മുതുക് എന്നിവിടങ്ങളിലെ 12 ചതവുകളിലെ സംശയമാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. ഈ പരിക്കുകളും ചതവുകളും ഹൃദയാഘാതത്തിന് കാരണമായേക്കും എന്നും റിപ്പോര്‍ട്ടിലുണ്ട്. സുരേഷിനെ പൊലീസ് മര്‍ദ്ദിച്ച്‌ കൊന്നതാണെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബവും രംഗത്തെത്തിയതിന് പിന്നാലെ കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *