‘ടിനി ടോം സാമൂഹിക വിപത്ത്; വ്യക്തിവൈരാഗ്യം തീർക്കാൻ എന്റെ പേര് ഉപയോഗിച്ചു’: ഗുരുതര ആരോപണങ്ങളുമായി അൻസിബ

നടൻ ടിനി ടോം സമൂഹത്തിന് തന്നെ വിപത്താണെന്നും കപടമുഖം അണിഞ്ഞാണ് ഇത്തരക്കാർ ജീവിക്കുന്നതെന്നും നടി അൻസിബ ഹസൻ. വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി മാത്രം തന്റെ മതസ്വത്വം ഉയർത്തിക്കാട്ടി അപകീർത്തിപ്പെടുത്താനാണ് ടിനി ടോം ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു.
കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ വി.ആർ. രേഷ്മ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ മൊഴി നൽകാൻ തൃക്കാക്കര എസിപി ഓഫീസിൽ ഹാജരായപ്പോഴായിരുന്നു നടിയുടെ പ്രതികരണം. ടിനി ടോം തെറ്റ് ചെയ്തത് തന്നോട് മാത്രമല്ല, കേരളം പോലുള്ള ഒരു മതനിരപേക്ഷ സമൂഹത്തോടാണെന്ന് അൻസിബ ചൂണ്ടിക്കാട്ടി.