ടൈറ്റാനിയം ജോലി തട്ടിപ്പ്; പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ടൈറ്റാനിയം ജോലിതട്ടിപ്പ് കേസില്‍ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി ദിവ്യ ജ്യോതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു കൊണ്ട് വെഞ്ഞാറന്മൂട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.ഇവരെ കൂടാതെ കേസിലെ പ്രതി ശ്യാംലാലിനും ശ്യാംലാലിന്റെ ഭാര്യക്കും തട്ടിപ്പില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം.
ടൈറ്റാനിയത്തില്‍ ഇന്റര്‍വ്യു നടത്തിയ ലീഗല്‍ എജിഎം ശശികുമാരന് തമ്പി ഉദ്യോഗാര്‍ത്ഥികളെ വിശ്വസിപ്പിക്കാന്‍ നടത്തിയ ചില നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്,ഇന്റര്‍വ്യൂ നടത്തിയ ശശികുമാരന് തമ്പി,ഇയാളുടെ സഹപാഠിയായ മണക്കാട് തോട്ടം കുമാരമംഗലത്ത് ബംഗ്ലാവില്‍ ശ്യാംലാല്‍,സുഹൃത്ത് പ്രേംകുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.ഇവര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് കിട്ടുവാനാണ് സാധ്യത.