ഇന്ന് കാര്‍ഗില്‍ വിജയദിനം

കാര്‍ഗിലിലേക്കു നുഴഞ്ഞുകയറിയവ രെ തുരത്തി ഇന്ത്യന്‍ സൈന്യം നേടിയ ഐതിഹാ സിക വിജയത്തിന്റെ ഓര്‍മയായ കാര്‍ഗില്‍ വിജയ് ദിവസ്’ രാജ്യം ഇന്ന് ആചരിക്കും. 24-ാം കാര്‍ഗില്‍ വിജ യദിനമാണിത്. ലഡാക്കിലെ യുദ്ധസ്മാരകത്തിലും ഡല്‍ഹിയിലും വിവിധ പരിപാടികള്‍ നടക്കും.
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉള്‍പ്പെടെയുള്ളവര്‍ ധീരസൈനികരുടെ ഓര്‍മകള്‍ക്കു പ്രണാമമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയിലെത്തും. ലഡാക്കിലെ ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കും. കാര്‍ഗില്‍ സന്ദേശവുമായി ഡല്‍ഹിയില്‍ നിന്നുകശ്മീരിലെത്തുന്ന വനിതകളുടെ ബൈക്ക് റാലി ഇക്കുറി സവിശേഷതയാണ്.
ഇന്ത്യന്‍ സൈനികരുടെ ത്യാഗം വ്യക്തമാക്കുന്ന പ്രത്യേക വിഡിയോ ലാന്‍ വ്യൂ പോയിന്റില്‍ പ്രദര്‍ ശിപ്പിക്കും.1999ലെ ശൈത്യകാലത്തു പാക്ക് പട്ടാളം ഭീകരരുടെ സഹായത്തോടെ കാര്‍ഗിലിലെ പോസ്റ്റുകള്‍ പിടിച്ചട ക്കി. ഇവരെ തുരത്താനായി ‘ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ ഇന്ത്യ നടത്തിയ സൈനിക നടപടി രണ്ടരമാസത്തോളം നീണ്ടു.
പാക്കിസ്ഥാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം തി രിച്ചുപിടിച്ച ഇന്ത്യ, ജൂലൈ 26ന് കാര്‍ഗിലില്‍ വിജയം പ്രഖ്യാപിച്ചു. ഈ ദിവസത്തിന്റെ ഓര്‍മയാണു കാര്‍ഗില്‍ വിജയ് ദിവസമായി ആചരിക്കുന്നത്.