ഇന്ത്യന്‍ സിനിമയിലെ നടന വിസ്മയം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് ഇന്ന് ജന്മദിനം. ആഘോഷമാക്കി ഏഷ്യാനെറ്റ് ബിഗ് ബോസ്

അഭിനയകലയിലൂടെ മലയാളികളുടെ മനം കവര്‍ന്ന മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ഇന്ന് ജന്മദിനം. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ്് ലോകമെമ്പാടുമുളള മലയാളികള്‍.
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് ഷോയിലും ജന്മദിനാഘോഷങ്ങള്‍ നടന്നു. വാള്‍ട് ഡിസ്‌നി കമ്പനി ഇന്ത്യ & സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി ഹെഡും പ്രസിഡന്റുമായ കെ മാധവന്‍ ബിഗ് ബോസ്സിന്റെ ഫ്‌ലോറില്‍ വച്ച് മോഹന്‍ ലാലിനെ പൊന്നാടയണിയിച്ചു . കൂടാതെ ബിഗ് ബോസ്സിലെ മത്സരാര്‍ഥികളുടെ പാട്ടും ഡാന്‍സുമായി മോഹന്‍ലാലിനായി അവതരിപ്പിച്ചു.