തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം : മേയറുടെ ഓഫീസിലെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പിടിച്ചെടുത്തു; ഡി.ആര്‍ അനിലിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്‌

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ കടുത്ത നടപടികളുമായി ക്രൈംബ്രാഞ്ച്. ഇന്നലെ പ്രതിപക്ഷ കക്ഷികളുമായ നടത്തിയ ചര്‍ച്ചയില്‍ അന്വേഷണം ഊര്‍ജിതമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി മേയറുടെ ഓഫീസിലെ ഹാര്‍ഡ് ഡിസ്‌ക്കുകള്‍ പിടിച്ചെടുത്തു; ഡി.ആര്‍ അനിലിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇവ വിദഗ്ധ പരിശോധനയ്ക്കായി അയക്കും.

ഇന്നലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. മന്ത്രി എം.ബി രാജേഷുമായി പ്രതിപക്ഷ കക്ഷി നേതാക്കളുടെ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഡി.ആര്‍ അനില്‍ ഒഴിയാനും തീരുമാനിച്ചിരുന്നു. മന്ത്രി ശിവന്‍കുട്ടിയും ഒത്തുതീര്‍പ്പ് യോഗത്തില്‍ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *