കുളിക്കാനെത്തിയ 2 കുട്ടികള്‍ ഒഴുക്കില്‍ പെട്ടു

കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ടത്.
കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി സ്വദേശികളാണ് മൂവരും. 12 വയസ്സുള്ള മകനെയാണ് നാട്ടുകാര്‍ ആദ്യം രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെണ്‍കുട്ടിക്കായി തിരച്ചില്‍ നടക്കുകയാണ്. ഫയര്‍ഫോഴ്‌സും, സന്നദ്ധ സംഘടനകളും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടക്കുന്നു.