തൃക്കാക്കര എം.എല്‍എയായി ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: തൃക്കാക്കര നിയോജകമണ്ഡലത്തില്‍ വിജയിച്ച ഉമാ തോമസ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 ന് സ്പീക്കര്‍ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ദൈവത്തിന്റെ നാമത്തിലായിരുന്നു ഉമാതോമസിന്റെ സത്യപ്രതിജ്ഞ.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 27 മുതല്‍ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ഉമാ തോമസ് പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *