മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ പിന്തുണയുഡിഎഫ് അത് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിവി അൻവർ യുഎഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് യുഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം യുഡിഎഫിന് ഒപ്പം ഉണ്ടാകുമെന്നും പാലക്കാട് തോൽവിയിൽ നിന്ന് സി.പി.എം പാഠം പഠിച്ചിട്ടില്ലെന്നും പഠിക്കരുതെന്നും വിഡി സതീശൻ പറഞ്ഞു.
വിദ്വേഷ പ്രസംഗം ആര് നടത്തിയാലും യുഡിഎഫ് അതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ കുറിച്ച് പറഞ്ഞത് ആലപ്പുഴയിൽ എത്തിയപ്പോൾ മുഖ്യമന്ത്രി അനുകുലിക്കുകയാണ് ചെയ്തത്. അമിത് ഷായും മുഖ്യമന്ത്രിയും തമ്മിൽ എന്താണ് വ്യത്യാസമെന്നും വിഡി സതീശൻ ചോദിച്ചു.