വേടന് അവാർഡ് നൽകിയത് ജൂറി ഏകകണ്ഠമായി ; പ്രതികരിച്ചത് ജൂറി അം​ഗം ഗായത്രി അശോകൻ

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടൻ എന്ന് അറിയപ്പെ‌ടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ വിവാദം കൊഴുക്കുന്നു. പഴയ രചനകൾ മാത്രമല്ല മികച്ചതെന്നും ജൂറി ഏകകണ്ഠമായാണ് വേടന് അവാർഡ് നൽകാൻ തീരുമാനിച്ചതെന്നും സംസ്ഥാന ചലച്ചിത്ര ജൂറി അം​ഗം ​ഗായത്രി അശോകൻ പറഞ്ഞു. വേടൻ്റെ അവാർഡ് വിവാദത്തിൽ ഒരു സ്വകാര്യ ചാനലിനോടാണ് ​ഗായത്രി അശോകൻ പ്രതികരിച്ചത്. സം​ഗീതത്തിലെ വിപ്ലവകരമായ മാറ്റങ്ങളെ ഉൾക്കൊള്ളണം. ഓരോ സം​ഗീത ശൈലിക്കും അതിൻ്റേതായ മഹത്വമുണ്ട്. വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ​ഗായത്രി അശോകൻ പറഞ്ഞു. വേടന് അവാർഡ് നൽകിയതിൽ കേരളത്തിന്റെ പലകോണിൽ നിന്നും വിമർശനം വന്നിരുന്നു.