മാസപ്പടിക്കേസ്, വീണക്ക് വീണ്ടും സമൻസ്

സിഎംആർഎൽ മാസപ്പടിക്കേൽ വീണാ വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് വീണ അറിയിച്ചതിനെത്തുടർന്നാണ്, ബുധനാഴ്ച ഹാജരാകാൻ നിർദേശിച്ചുകൊണ്ട് പുതിയ സമൻസ് നൽകിയത്.

ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് ഹാജരാക്കാമെന്ന് വീണ അറിയിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇഡി മറുപടി നൽകിയിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ്. കർത്ത അടക്കമുള്ളവരെ തിങ്കളാഴ്ച ഇഡി ചോദ്യം ചെയ്യും.