പ്രൈംടൈം സംവാദങ്ങളിലൂടെ ശ്രദ്ധേയനായ വേണുബാലകൃഷ്ണന്‍ 24 ന്യൂസ് ചാനലില്‍

ടെലിവിഷന്‍ ന്യൂസ് സംവാദങ്ങളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ വേണുബാലകൃഷ്ണന്‍ 24 ന്യൂസ് ചാനലില്‍ ചേര്‍ന്നു. 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍ തന്നെയാണ് ചാനലിലൂടെ വേണു ബാലകൃഷ്ണന്‍ തങ്ങളുടെ ന്യൂസ് ടീമില്‍ ചേര്‍ന്ന വിവരം പങ്ക് വച്ചത്. ഏഷ്യാനെറ്റ് ന്യൂസിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച വേണു ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ സ്ഥാപനത്തിന്റെ ഭാഗമായിരുന്നു.
ചാനലിന്റെ പ്രൈംടൈം ചര്‍ച്ച നിയന്ത്രിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഏറ്റവും പ്രമുഖനായിരുന്ന അദ്ദേഹം പിന്നീട് ചില ആരോപണങ്ങളെത്തുടര്‍ന്ന് ചാനലിന് പുറത്തേക്ക് പോവുകയായിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ടെലിവിഷന്‍ ചാനല്‍ വാര്‍ത്താ രംഗത്തേക്ക് മടങ്ങിവരികയാണ്.