മാതൃഭൂമിയില്‍ നിന്നും പുറത്തായ വേണുബാലകൃഷ്ണന് പുതിയ സംരംഭവുമായി മാധ്യമ രംഗത്തേക്ക് വീണ്ടുമെത്തുന്നു.

സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മാതൃഭൂമി ചാനലില്‍ നിന്നും പുറത്താക്കിയ പ്രമുഖ മാധ്യമപ്രവര്ത്തകന് വേണുബാലകൃഷ്ണന് പുതിയ മാധ്യമ സംരംഭവുമായി എത്തുന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ പേരില്‍ പ്രമുഖ ബിസിനസ്കാരനും നിര്‍മ്മാതാവുമായ ജോബി ജോര്‍ജാണ് മാധ്യമ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. അവതാരകനായി വേണുബാലകൃഷ്ണന് മുന്നില്‍ നിന്നും നയിക്കും.
ചാനലില്‍ നിന്ന് പുറത്തായെങ്കിലും മാധ്യമ പ്രവര്ത്തകന് എന്ന നിലയിലുളള വേണുവിന്റെ സ്വീകര്യത പരമാവധി പ്രയോജനപ്പെടുത്തുകയായിരിക്കും ലക്ഷ്യം. വേണുവിന്റെ സഹോദരന് ഉണ്ണിബാലകൃഷ്ണനും പ്രധാന റോളിലുണ്ടാകും. മാധ്യമ സംരംഭത്തിന്റെ സി.ഇ.ഒയിട്ടായിരിക്കും ഉണ്ണി ബാലകൃഷ്ണന് പ്രവര്‍ത്തിക്കുക. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി.കെ. പ്രകാശും പ്രധാന ചുമതലകള്‍ വഹിക്കും.
ആദ്യ ഘട്ടത്തില്‍ വെബ്സൈറ്റായിട്ടാണോ ചാനലായിട്ടാണോ പ്രവര്‍ത്തിച്ച് തുടങ്ങുകയെന്നതില് വ്യക്തത നല്‍കിയിട്ടില്ല. സംരംഭത്തിന്റെ ലോഗോ പ്രകാശനവും വിശദവിവരങ്ങളും നാളെ വ്യക്തമാക്കുമെന്നാണ് ജോബി ജോര്‍ജ് അറിയിച്ചിരിക്കുന്നത്.
മാതൃഭൂമി ന്യൂസിന്റെ എസ്സിക്യൂട്ടീവ് എഡിറ്റര്‍ ആയി രാജീവ് ദേവരാജ് ചാര്‍ജ് എടുക്കുന്നതിനു തൊട്ട് മുന്‍പാണ് ഉണ്ണി ബാലകൃഷ്ണന് രാജിവച്ചത്. മാതൃഭൂമിയിലെ സൂപ്പര്‍ പ്രൈം ചര്‍ച്ചകളില്‍ തിളങ്ങി നിന്നപ്പോഴായിരുന്നു വിവാദങ്ങളില്‍പ്പെട്ട് വേണു ബാലകൃഷ്ണന് പുറത്തായത്.
