രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത് 427 അഴിമതി കേസുകള്‍

തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത് 427 അഴിമതി കേസുകള്‍. ഏറ്റവും കൂടുതല്‍ അഴിമതി മന്ത്രി എം.ബി രാജേഷിന്റെ തദ്ദേശ വകുപ്പിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

95 അഴിമതി കേസുകളാണ് തദ്ദേശ ഭരണ വകുപ്പില്‍ നടന്നത്. അഴിമതിയില്‍ രണ്ടാം സ്ഥാനം മന്ത്രി കെ. രാജന്റെ റവന്യു വകുപ്പാണ്. 76 എണ്ണം.മൂന്നാം സ്ഥാനത്ത് സജി ചെറിയാന്റെ സഹകരണവകുപ്പ്. 37 എണ്ണം. നാലാം സ്ഥാനം കൈവരിച്ചിരിക്കുന്നത് പിണറായി വിജയന്റെ പോലിസ് വകുപ്പും.

22 അഴിമതി കേസുകളാണ് പോലിസ് വകുപ്പില്‍ നിന്നും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചാം സ്ഥാനത്ത് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണ ജോര്‍ജും ആണ്. പൊതുമരാമത്ത് വകുപ്പിലും ആരോഗ്യ വകുപ്പിലും 19 കേസുകള്‍ വീതം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അഴിമതി സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ വ്യാപകമായി പടരുന്നു എന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. അഴിമതി കേസുകളില്‍ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും 6 മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ എത്തുന്നത് പതിവാണ്. ഭരണത്തിലെ സ്വാധിനം ഉപയോഗിച്ച് ഇക്കൂട്ടര്‍ നിര്‍ബാധം സര്‍വീസില്‍ തിരികെ എത്തും.

വീണ്ടും അഴിമതിക്ക് നേതൃത്വം കൊടുക്കും. വിജിലന്‍സ് പിടിച്ച കേസുകളേക്കാള്‍ എത്രയോ ഇരട്ടിയാണ് യത്ഥാര്‍ത്ഥ അഴിമതി കേസുകളുടെ എണ്ണം. സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ സര്‍ക്കാര്‍ തന്നെ ഉദ്യോഗസ്ഥരെ കൊണ്ട് പിരിക്കുന്നതും കേരളിയത്തിലും നവകേരള സദസിലും കണ്ടു. രാഷ്ട്രിയ നേതൃത്വങ്ങളുടെ ആശീര്‍വാദത്തോടെ നടക്കുന്ന അഴിമതികള്‍ വ്യാപകമാണ്

 

Leave a Reply

Your email address will not be published. Required fields are marked *