ടോമിന്‍ ജെ. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി

കൈക്കൂലി കേസില്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി.തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പ്രോസിക്യൂഷന്‍ അനുമതി തേടിയത്. തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ അന്വ ഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു.

2016-ല്‍ ഗതാഗത കമ്മിഷണര്‍ ആയിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് ടോമിന്‍ തച്ചങ്കരിക്കെതിരായ കേസ്. പാലക്കാട് ആര്‍.ടി.ഒ ശരവണനുമായി തച്ചങ്കരി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം. ഇന്റലിജന്‍സ് മേധാവിയായിരുന്ന ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഫോണ്‍ സംഭാഷണം ശരവണന്‍ വിജിലന്‍സ് സംഘത്തോട് സ്ഥിരീകരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *