ബലാത്സംഗക്കേസില്‍ വിജയ് ബാബുവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ് . ബ്ലൂ കോര്‍ണര്‍ നോട്ടീസ്

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച അന്വേഷണ സംഘം ദുബായില്‍ ഒളിവില്‍ കഴിയുന്നു എന്ന് കരുതുന്ന പിടികൂടാനായി ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ബിസിനസ്സ് പരമായ ടൂറിലാണെന്നും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സാവകാശം വേണമെന്നുമാണ് വിജയന്‍ ബാബു നോട്ടീസിനു നല്‍കിയ മറുപടി.
സഹപ്രവര്‍ത്തകയായ നടിയെ പീഡിപ്പിച്ച കേസില്‍ പോലീസിന് മുമ്പില്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ആവശ്യം അംഗീകരിക്കേണ്ടെന്ന് കൊച്ചി സിറ്റി പോലീസ് നേരത്തെ തീരുമാനിച്ചിരുന്നു. ബിസിനസ് ആവശ്യത്തിനായുള്ള യാത്രയിലാണെന്നും മെയ് 19ന് ഹാജരാകാമെന്നും നടന്‍ കൊച്ചി സിറ്റി പോലീസിനെ അറിയിച്ചിരുന്നു. മെയ് 18ന് നടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സാവകാശം തേടിയത്. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. മെയ് 16 വരെയാണ് വേനലവധി.