ലോകകപ്പ് ആഘോഷങ്ങള്‍ സംസ്ഥാനത്ത് അതിരുകടന്നു… കൊച്ചിയില്‍ പോലീസുകാരനെ റോഡില്‍ വലിച്ചിഴച്ചു

എറണാകുളം കലൂർ സ്റ്റേഡിയം ജംഗ്ഷനിൽ പൊലീസുകാരനെ മർദിച്ച് വലിച്ചിഴച്ചു. ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ആവേശത്തിനിടെയാണ് സംഭവം. നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി മത്സരം കഴിഞ്ഞ ശേഷം ആരാധാകർ തെരുവിലിറങ്ങിയിരുന്നു. പലരും സംഘം ചേർന്ന് നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

കലൂരിൽ പ്രകടനം നടത്തിയ ആളുകൾ ഗതാഗത തടസം സൃഷ്ടിച്ചപ്പോൾ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇത് ചോദ്യം ചെയ്തു. അപ്പോഴാണ് ആഹ്ലാദപ്രകടനക്കാർ പൊലീസിനെ കൈയും കാലും പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. നോർത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ലിബിൻ രാജ്, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *