വിസ്മയക്കേസിലെ സ്ത്രീധന പീഡകന്‍ കിരണ്‍ ജയിലില്‍ തുടരും; ശിക്ഷ നടപ്പാക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തളളി

കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയക്കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് കിരണിന്റെ ശിക്ഷ നടപ്പാക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തളളി.
വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരണ്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തളളിയത്. അപ്പീല്‍ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ ശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തളളിയത്.