വിസ്മയ കേസിലെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന , ഹര്‍ജിയുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍

കൊല്ലം വിസ്മയ കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺകുമാർ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനാമാകുന്നത് വരെ ശിക്ഷാ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാണ് പ്രതിയുടെ ആവശ്യം. ജസ്റ്റിസുമായ അലക്‌സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറയുക.

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ മെയ് 24നാണ് കിരൺകുമാറിനെ കോടതി ശിക്ഷിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് കിരൺകുമാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *