വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം അവസാനിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. പദ്ധതി പ്രദേശത്തേക്ക് കൂടുതൽ ലോഡുകൾ എത്തിച്ചു. മുല്ലൂർ കവാടത്തിനു മുന്നിലെ സമരപ്പന്തൽ ഇന്നലെയാണ് പൊളിച്ചു നീക്കിയത്. പകലും രാത്രിയുമായി നിർമാണ പ്രവർത്തനം നടത്താനാണ് ആലോചന.
സമരം മൂലം നഷ്ടപ്പെട്ട സമയം പരിഹരിക്കാൻ ഇരട്ടി വേഗത്തിൽ നിർമ്മാണം നടത്താനാണ് അദാനി ഗ്രൂപ്പിൻറെ തീരുമാനം. പുലിമുട്ട് നിർമ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടൺ കല്ലിടും. നേരത്തെ 15,000 കല്ലുകളാണ് ഇട്ടിരുന്നത്. കല്ലുകളുമായുള്ള ലോഡുകൾ പത്തരയോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. തുറമുഖ നിർമ്മാണത്തിന് ആവശ്യമായ മറ്റു സാമഗ്രികളും എത്തിച്ചിട്ടുണ്ട്.സമരത്തെത്തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.