വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി

ദിവസങ്ങളോളം നീണ്ടും നിന്ന വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി. സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടു. വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും പൂര്‍ണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. 8000 രൂപ വാടകയായി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതില്‍ അദാനിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സര്‍ക്കാരിനെ അറിയിച്ചത്. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര വ്യക്തമാക്കി.