വോട്ടെണ്ണൽ തുടക്കത്തിൽ തന്നെ തിരിച്ചടി; 14 മന്ത്രിമാർ പിന്നിൽ

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കെ പോസ്റ്റൽ വോട്ടിലെ മുൻതൂക്കം പൂർണമായും നഷ്ടപ്പെടുത്തി എൽഡിഎഫ്. ഇവിഎം വോട്ടുകളുടെ എണ്ണൽ ആരംഭിച്ചതോടെ ഇടത് ശക്തികേന്ദ്രങ്ങളിലുപോലും യുഡിഎഫ് വ്യക്തമായ ലീഡ് ഉയർത്തുകയാണ്.
സംസ്ഥാനത്ത് എൻഡിഎയും സാന്നിധ്യം ശക്തമാക്കി അഞ്ച് സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു. ഒരു ഘട്ടത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് ലീഡ് ഉയർത്തിയതും ശ്രദ്ധേയമായി.
കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലെ 14 മന്ത്രിമാരും നിലവിൽ ലീഡ് നിലയിൽ പിന്നിലാണ്. തുടർച്ചയായ ഈ പ്രവണത തിരഞ്ഞെടുപ്പ് ഫലത്തെ നിർണായകമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.