‘ഇവിടെ പാർട്ടിയാണ് വേണ്ടത്, വ്യക്തികളല്ല, പണാധിപത്യം തുലയട്ടേ’, കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് ഫ്ലക്സ്

തിരുവനന്തപുരം : സിപിഎമ്മിലും തലവേദനയായി ഫ്ലക്സ്. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ മണ്ഡലത്തിൽ ഫ്ലക്സ് ഉയർന്നു. ‘ഇവിടെ വ്യക്തികളല്ല വേണ്ടത്, പാർട്ടിയാണെന്നും, ‘പണാധിപത്യം തുലയട്ടേ’ എന്നുമാണ് ഫ്ലക്സിലെ വാചകങ്ങൾ. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ശ്യാം മോഹന്റെ ചിത്രവും ഫ്ലക്സിലുണ്ട്. കുളത്തൂർ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കഴക്കൂട്ടം സി പി എമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയാണിതെന്നാണ് വിലയിരുത്തൽ.