തിരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചത്; കെ. സി. വേണുഗോപാല്‍

കേരളത്തില്‍ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി ഇപ്പോള്‍ മോദി സ്‌റ്റൈല്‍ നോക്കുന്നു. ക്ഷേമ കാര്യങ്ങളില്‍ പിണറായിയും മോഡിയും ഒരുപോലെ. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിത്. ബാധ്യത വരുന്നത് അടുത്ത സര്‍ക്കാരിനാകുമെന്നും കെ സി വേണുഗോപാല്‍വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്. നെല്‍ കര്‍ഷര്‍ക്ക് 130 കോടി കുടുശികയാണ്. മോദിയെ അനുകരിക്കുന്നു. 5 വര്‍ഷം മുന്‍പ് പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിട്ടുന്ന ആശ്വാസം സ്വാഗതം ചെയ്യുന്നു. ജനങ്ങള്‍ എല്ലാം മനസിലാകും.
സിപിഎം സിപിഐ തര്‍ക്കം മറക്കാന്‍ ശ്രമം നടന്നു. പി ശ്രീ ഒരിക്കല്‍ ഒപ്പിട്ടാല്‍ പിന്മാറാന്‍ പറ്റില്ല. തെറ്റ് പറ്റി എന്ന് സിപിഐഎം സമ്മതിച്ചു. മാപ്പ് പറയാന്‍ തയ്യാറാകണം. സിപിഐക്ക് നീതി ലഭിച്ചോ എന്ന് അന്വേഷിക്കട്ടെ. സിപിഐ ആശ്വസിക്കട്ടെ. ഒപ്പിടാന്‍ തീരുമാനം എങ്ങനെ വന്നു. മന്ത്രിസഭയില്‍ മറച്ചു വെച്ച് ഒപ്പിട്ടു. അതിന് ഉത്തരം കിട്ടണം. പി എം ശ്രീ സിപിഎം ബിജെപി ഡീലിന്റെ ഭാഗമെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.