മഹാരാഷ്ട്രയില്‍ യഥാര്‍ത്ഥ ശിവസേന ആരുടെ പക്ഷമെന്നതില്‍ തര്‍ക്കം തുടരുന്നു. അധികാരം മാറിയെങ്കിലും ഉദ്ധവ്-ഷിന്‍ഡെ പോര് അവസാനിക്കുന്നില്ല. ഉദ്ധവ് സര്‍ക്കാരിന്റെ അട്ടിമറിച്ച് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ഇനി ഷിന്‍ഡെയുടെ പോരാട്ടം നടക്കുന്നത് ശിവസേനയെ സ്വന്തമാക്കാനാണ്. ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ശിവസേനയും അതിന്റെ തിരഞ്ഞെടുപ്പ് ചിഹ്നവും സ്വന്തമാക്കാനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
ശിവസേനയുടെ യഥാര്‍ത്ഥ അവകാശവാദികള്‍ അത് തെളിയിക്കുന്ന രേഖകള്‍ ഓഗസ്റ്റ് എട്ടിനകം കമ്മീഷനില്‍ ഹാജരക്കാന്‍ ആവശ്യപ്പെട്ടു. അവകാശവാദങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കും.