ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കളിസ്ഥലങ്ങളാക്കുന്നത് ആലോചിക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം : ജലസേചന വകുപ്പിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ കളിസ്ഥലങ്ങളാക്കുന്നതു സര്‍ക്കാര്‍ ആലോചിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. വകുപ്പിന്റെ പല സ്ഥലങ്ങളും ഇപ്പോള്‍തന്നെ വോളിബോള്‍, ഫുട്‌ബോള്‍ കോര്‍ട്ടുകളാണ്. അതിനെ പ്രോത്സാഹിപ്പിക്കും. ലഹരിയും കള്ളക്കടത്തും വ്യാപകമാകുന്ന സാഹചര്യത്തില്‍ യുവാക്കളെ അതില്‍ നിന്നൊക്കെ പിന്തിരിപ്പിക്കാന്‍ കായിക വിനോദങ്ങള്‍ നല്ലതാണ്. കളിസ്ഥലമില്ലെന്നതു പ്രതിസന്ധിയാണ്.
അതിനാല്‍ തന്നെ വകുപ്പിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അപേക്ഷ നല്‍കിയാല്‍ വ്യവസ്ഥകളോടെ അനുമതി നല്‍കുന്നതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുഅനുമതി നല്‍കിയാല്‍ മതിയെന്നും ഇത്തരം ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍ സാമൂഹ്യവിരുദ്ധരാണു പലപ്പോഴും ഉപയോഗിക്കുന്നതെന്നു സ്പീക്കര്‍ എ.എന്‍.ഷംസീറും പറഞ്ഞു.