ഷഹബാസ് ഷെരീഫ് ഇനി പാകിസ്ഥാനെ നയിക്കും ?

പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാന്‍ സാദ്ധ്യത.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ കഴിയേണ്ടി വന്ന ഷഹബാസ് ജാമ്യത്തിലിറങ്ങിയാണ് പാകിസ്ഥാന്റെ 23 മത് പ്രധാനമന്ത്രിയാകുന്നത്.
നാലുവര്‍ഷത്തിലധികം പ്രതിപക്ഷ നേതാവായിരുന്നതിന്റെയും മൂന്നുതവണ മുഖ്യമന്ത്രിയായതിന്റെയും അനുഭവ സമ്പത്തുമായാണ് ഷഹബാസ് ഷെരീഫെത്തുന്നത്. നവാസ് ഷെരീഫിനെ അയോഗ്യനാക്കിയപ്പോള്‍ പാകിസ്ഥാന്‍ മുസ്ലിം ലീഗിന്റെ നേതൃനിരയിലെത്തിയ കോടീശ്വരനായ വ്യവാസായി. ഇത്തിഫാഖ് ഗ്രൂപ്പിലൂടെ സ്റ്റീല്‍ വ്യവസായത്തില്‍ തിളങ്ങിയ ഷഹബാസ് ഇടക്കാലത്ത് ലാഹോര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് നേതൃസ്ഥാനത്തുമെത്തി.ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയടക്കമുള്ള പ്രതിപക്ഷ നിരയെ ഇമ്രാന്‍ ഖാനെതിരെ അണിനിരത്തിയ തന്ത്രശാലിയാണ് ഷഹബാസ് ഷെരീഫ്. അനന്ത് നാഗിലും പുല്‍വാമയിലും കുടുംബ വേരുകളുള്ള ബിരുദദാരിയായ 70 കാരന്‍ കൂട്ടുകക്ഷി സര്‍ക്കാരിനൊപ്പം ഒന്നരവര്‍ഷം പൂര്‍ത്തിയാക്കാനാകുമോയെന്ന് കണ്ടറിയണം. പഞ്ചാബ് പ്രവിശ്യയെ നയിച്ചപ്പോള്‍ ചൈനീസ് സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കി ബീജിങ്ങിന്റെ അടുപ്പക്കാരനായ ഭരണാധികാരി. അമേരിക്കയുമായും സൗഹൃദം. 99ലെ പട്ടാള അട്ടിമറിയില്‍ രാജ്യം വിടേണ്ടിവന്ന ഷഹബാസ് തിരിച്ചെത്തിത് 2007ലാണ്. സമ്പത്തും അധികാരവും ഒരുപോലെ കൊണ്ടുനടന്ന ഷെഹബാസിന് വിവാദങ്ങളും ഒപ്പമുണ്ടായി. പ്രതിപക്ഷനേതാവായിരുന്ന 2019ല്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ 23 ആസ്തികള്‍ മരവിപ്പിച്ചു. ലാഹോര്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലുമായി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇമ്രാനെതിരെ കരുനീക്കം തുടങ്ങി. ഒടുവില്‍ വിജയത്തിലുമെത്തി

Leave a Reply

Your email address will not be published. Required fields are marked *