വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ചൈന. അമേരിക്കക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തിയിരുന്നു. അധിക തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ചൈനയെ ഭീഷണിപ്പെടുത്തുന്നതോ സമ്മര്‍ദ്ദത്തിലാക്കുന്നതോ നല്ല മാര്‍?ഗമല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്പിയോട് പറഞ്ഞു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം പുതിയ തീരുവ ചുമത്തിയാല്‍ ശക്തമായി പ്രതികരിക്കുമെന്നും ചൈന വ്യക്തമാക്കി. പ്രതികാര നടപടി സ്വീകരിച്ചാല്‍ ചൈനയ്ക്കുമേല്‍ അധികമായി 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തുമെന്നു കഴിഞ്ഞ ദിവസമാണ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്.
ഗവര്‍ണര്‍മാര്‍ക്കുള്ള സുപ്രീംകോടതിയുടെ താക്കീത് ജനാധിപത്യത്തിന്റെ വിജയം: പിണറായി വിജയന്