നാല് മാസം പ്രായമായ കുഞ്ഞിനെ ഉറക്കിയശേഷം യുവതി തൂങ്ങി മരിച്ച നിലയില്‍

തിരുവല്ല: .മുട്ടത്തുപറമ്പില്‍ ശ്യാം കുമാറിന്റെഭാര്യ സ്മിത (22) ആണ് തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. യുവതി പ്രസവാനന്തര ശ്രുശ്രൂഷയിലായിരുന്നു
സംഭവം നടന്നത് ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു . സ്മിതയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിടപ്പു മുറിയിലെ കട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം റൂമിനോട് ചേര്‍ന്നുള്ള കുളിമുറിയുടെ കഴുക്കോലില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സ്ഥലത്തെത്തിയ പുളിക്കീഴ് എസ്.ഐയുടെ നേതൃത്വത്തിലുളള പോലീസ് സംഘം സ്മിതയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *