തിരുവനന്തപുരം ജനറല്‍ ആശുപത്രി പരിസരത്ത് പരസ്പരം ഏറ്റുമുട്ടി യുവാക്കള്‍

തി​രു​വ​ന​ന്ത​പു​രം: ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് യു​വാ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് യു​വാ​ക്ക​ൾ കൂ​ട്ട​ത്ത​ല്ല് ന​ട​ത്തി​യ​ത്.

ത​മ്പാ​നൂ​ർ മേ​ഖ​ല​യി​ലെ ഒ​രു ബാ​റി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ര​ങ്ങേ​റി​യ​തെ​ന്നാ​ണ് സൂ​ച​ന. ബാ​റി​ലെ സം​ഘ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ യു​വാ​ക്ക​ളോ​ട് പ്ര​തി​കാ​രം ചെ​യ്യാ​നെ​ത്തി​യ മ​റ്റൊ​രു സം​ഘ​മാ​ണ് അ​ക്ര​മ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ ഹെ​ൽ​മെ​റ്റും കൈ​യി​ൽ കി​ട്ടി​യ ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് യു​വാ​ക്ക​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ അ​ര​ങ്ങേ​റി​യ സം​ഘ​ർ​ഷം ത​ട​യാ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​മ്പ് യു​വാ​ക്ക​ൾ ക​ട​ന്ന് ക​ള​ഞ്ഞു. 

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യ വേ​ള​യി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ടി​യ​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *