പുതുമുഖങ്ങള്‍ വന്നാല്‍ മാറി നില്‍ക്കാന്‍ തയ്യാറണെന്ന് പറഞ്ഞ അദ്ദേഹം, കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.അതേസമയം, നേതൃത്വത്തെയും ഗ്രൂപ്പുകളെയും മുരളീധരന്‍ വിമര്‍ശിച്ചു. നേതൃത്വവും ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാതെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിക്കില്ലെന്നും എം പി കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
തര്‍ക്കങ്ങള്‍ പരിഹരിക്കുക. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോകണം. ഒരു വിഭാഗം മാറി നിന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കില്ല. ഞങ്ങളുടെ ഏറ്റവും സീനിയറായ നേതാവാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ കുറേയൊക്കെ കൈകാര്യം ചെയ്തേനെ. മുന്‍പ് കെ കരുണാകരന്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പ് മറന്ന് ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം വേണ്ടിയിരുന്നില്ലെന്നും താന്‍ ഒരു ഗ്രൂപ്പിനും ഒപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി