CMRL (Cochin Minerals and Rutile Limited) മാസപ്പടി കേസിൽ 185 കോടി രൂപയുടെ അഴിമതിയെന്ന് SFIO (Serious Fraud Investigation Office). ഡൽഹി ഹൈക്കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. ചെലവുകൾ പെരുപ്പിച്ചുകാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തുകയാണ് ചെയ്തതെന്നാണ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്രം പറയുന്നത്.
സിഎംആർഎല്ലിൽ KSIDC (Kerala State Industrial Development Corporation) യുടെ ഓഹരി പങ്കാളിത്തമുള്ളതിനാൽ പൊതുതാൽപര്യ പരിധിയിൽ വരും. കമ്മീഷൻ ഉത്തരവ് വന്നതുകൊണ്ട് മറ്റു നടപടികൾ പാടില്ലെന്ന വാദം നിലനിൽക്കില്ല. നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാവുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.
അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.