16-ാം കേരള നിയമസഭയിൽ ‘സഗൗരവം’ സത്യപ്രതിജ്ഞ ചെയ്‌തത് 42 പേർ, കൂടുതലും ഇത്തവണ പ്രതിപക്ഷത്ത്

തിരുവനന്തപുരം: 15-ാം നിയമസഭയിൽ ബഹുഭൂരിപക്ഷവും സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തെങ്കിൽ ഇത്തവണ അതിന് മാറ്റം. 16-ാം നിയമസഭയിൽ 30 ശതമാനം അംഗങ്ങൾ മാത്രമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തത്. ഇവരിൽ സിപിഎം, സിപിഐ എന്നീ പാർട്ടികളിലെ മുഴുവൻ അംഗങ്ങളും കോൺഗ്രസ് എംഎൽഎമാരായ വി ടി ബൽറാമും സുമേഷ് അച്യുതനും ദൃഢപ്രതിജ്ഞയാണ് എടുത്തത്. ഇവർക്കുപുറമേ മന്ത്രിമാരായ ഷിബു ബേബിജോൺ (ആർഎസ്‌പി), സി പി ജോൺ (സിഎംപി) എന്നിവരും ആർഎസ്‌പിയിലെ വിഷ്‌ണുമോഹൻ, ആർഎംപി നേതാവ് കെ കെ രമ എന്നിവരും സഗൗരവം സത്യപ്രതിജ്ഞ ചെയ്‌തു,
സിപിഎമ്മിൽ നിന്നും പുറത്തുവന്ന തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ, പയ്യന്നൂർ എംഎൽഎ വി കുഞ്ഞികൃഷ്‌ണൻ എന്നിവരും സഗൗരവമാണ് പ്രതിജ്ഞയെടുത്തത്. മറ്റ് കോൺഗ്രസ്, ലീഗ്, കേരളകോൺഗ്രസ് എംഎൽഎമാരും മൂന്ന് ബിജെപി എംഎൽഎമാരും ദൈവനാമത്തിൽ ആണ് സത്യപ്രതിജ്ഞ ചെയ്‌തത്. ആർജെഡി എംഎൽഎയായ പി കെ പ്രവീണും പ്രതിജ്ഞ ചെയ്‌തു. തിരഞ്ഞെടുപ്പിൽ ഇരുപക്ഷത്ത് നിന്നും രൂക്ഷമായ മൂന്ന് മുന്നണികളുടെയും നേതാക്കൾ തമ്മിൽ സൗഹൃദം പങ്കിടുന്ന കാഴ്‌ചയും സത്യപ്രതിജ്ഞാ ദിനത്തിൽ കണ്ടു. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ജി സുധാകരൻ പ്രോടേം സ്‌പീക്കറായി. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്‌തപ്പോൾ ഡയസിൽനിന്നിറങ്ങി അദ്ദേഹത്തിന് ജി സുധാകരൻ കൈകൊടുത്തതും ഇത്തവണ കൗതുകകാഴ്‌ചയായി.