പ്രമുഖ അഭിഭാഷകന് ശങ്കു ടി. ദാസിന് ബൈക്കപകടത്തില്‍ ഗുരുതര പരുക്ക്; അപകടകാരണം വ്യക്തമല്ല, ദുരൂഹത

പൊന്നാനി: പ്രമുഖ അഭിഭാഷകനും ബി.ജെ.പി നേതാവുമായ ശങ്കു ടി.ദാസിന് ബൈക്കപടത്തില്‍ ഗുരുതര പരുക്ക്. ഇന്നലെ രാത്രി ഓഫീസില്‍ നിന്നും വീട്ടിലേയ്ക്ക് വരുന്ന വഴിക്കാണ് അപകടമുണ്ടായത്. ചമ്രവട്ടം പാലത്തിനു സമീപത്ത് വച്ചായിരുന്നു ബൈക്ക് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ അപകടകാരണം ഇപ്പോഴും വ്യക്തമല്ല. ബൈക്ക് മറ്റൊരു വാഹനത്തിലോ ഡിവൈഡറിലോ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, അപകടത്തിന്റെ ശബ്ദം കേള്‍ക്കുന്നതിന് തൊട്ടു മുന്‍പ് മറ്റൊരു വലിയ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നുണ്ട്.
അപകടശേഷം അബോധാവസ്ഥയില്‍ കിടന്ന ശങ്കുവിനെ പിന്നീട് തിരിച്ചറിഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇമ്പിച്ചിബാവ ആശുപത്രിയില്‍ നിന്ന് കോട്ടക്കല്‍ മിംസിലേക്ക് എത്തിച്ച് സ്കാനിങ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്തി. പിന്നീട്, വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിന്റെ സ്കാനിങ്ങില്‍ പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍, കരളിന് ഗുരുതരമായ പരുക്കേറ്റതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ഉടന്‍ നടത്തും.
ശബരിമലയുള്പ്പെടെയുളള ധാരാളം സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു.