അനിത പുല്ലയില്‍ നിയമസഭയത്തിലെത്തിയ വിവാദം; നാല് കരാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി. നിയമസഭാ ജീവനക്കാര്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് സ്പീക്കര്‍

തിരുവനന്തപുരം; ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ 4 കരാര്‍ ജീവനക്കാരെ പുറത്താക്കുമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. അനിത പുല്ലയിലിന് ഓപ്പണ്‍ ഫോറത്തിലേക്കുള്ള പാസ് ഉണ്ടായിരുന്നു. അത് വച്ച് എങ്ങനെ നിയമസഭ മന്ദിരത്തിന് അകത്ത് കയറി എന്ന കാര്യാണ് അന്വേഷിച്ചത്.സഭ ടിവിയുടെ സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സിയുടെ ജീവനക്കാരിക്കൊപ്പമാണ് അകത്ത് കയറിയത് നിയമസഭ ജിവനക്കാര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതില്‍ പങ്കില്ല. നിയമസഭാ സമ്മേളന വേദിയില്‍ കയറിയിട്ടില്ലെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.സഭ ടീവിക്ക് സാങ്കേതിക സഹായം നല്‍കുന്ന ബിട്രൈയിറ്റ് സൊലൂഷന്‍സ് എന്ന ഏജന്‍സിയുടെ ജീവനക്കാരായ ഫസീല,വിപുരാജ്,പ്രവീണ്‍,വിഷ്ണു എന്നിവര്‍ക്കെതിരെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *