ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; വി വേണു ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. വി വേണു ആഭ്യന്തര സെക്രട്ടറിയാകും. ആരോഗ്യ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയെ ജലവിഭവ വകുപ്പിലേക്ക് മാറ്റി. ഇഷിത റോയിയെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാക്കാനും തീരുമാനിച്ചു.

ടിങ്കു ബിസ്വാള്‍ പുതിയ ആരോഗ്യ സെക്രട്ടറിയാകും. ഭക്ഷ്യ വകുപ്പ് സെക്രട്ടറിയായി അലി അഷ്‌കര്‍ പാഷയെ നിയമിച്ചു. ശര്‍മ്മിള മേരി ജോസഫിന് തദ്ദേശ വകുപ്പിന്റെ പൂര്‍ണ ചുമതല നല്‍കി. എന്‍ പ്രശാന്ത് പട്ടികജാതി, വര്‍ഗ്ഗ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും.റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ പരമേശ്വരന്‍ അയ്യരെ നീതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആണ് നിയമനം.

Leave a Reply

Your email address will not be published. Required fields are marked *