കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപ്പെട്ടു ; ഉദയ്പൂര്‍ കൊലപാതകത്തിന്‍റെ അന്വേഷണം എന്‍ ഐ എ ക്ക്

രാജസ്ഥാൻ : ഉദയ്പൂര്‍ കൊലപാതകത്തിന്‍റെ അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടു.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇട്ടത്. അടിയന്തിരമായി അന്വേഷണം നടത്ത്

 എന്‍ ഐ എയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദ്ദേശം നല്‍കി. എന്‍ ഐ എ പ്രത്യേക സംഘം ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. കൊലപാതകത്തിന് പിന്നില്‍ ഭീകരവാദസംഘടനകള്‍ക്ക് പങ്കുണ്ടെന്നാണ് കേന്ദ്രം കരുതുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പരിശോധന. സംഘടനകളുടെയും അന്താരാഷ്ട്ര ബന്ധങ്ങളും അന്വേഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട കനയ്യ ലാലിന്‍റെ വിലാപയാത്ര ഉദയ്പൂരില്‍ തുടങ്ങി.

നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ക്കാരനായ കനയ്യലാലിനെ രണ്ട് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്നത്. രണ്ട് പ്രതികള്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കും. അതേസമയം, രാജസ്ഥാനില്‍ അതീവ ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *