രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വളച്ചൊടിച്ചു; ചാനല്‍ അവതാരകന് അറസ്റ്റ് വാറണ്ട്

വയനാട്ടിലെ ഓഫീസ് അക്രമിച്ചതിന് എസ്.എഫ്.ഐയോട് ക്ഷമിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിനെ തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കി അവതരിപ്പിച്ചതിനെതിരെ സീ ചാനല്‍ ന്യൂസ് മാധ്യമപ്രവര്‍ത്തകനെതിരെ കേസ്. രാഹുല്‍ പറഞ്ഞത് സീ ചാനലില്‍ വാര്‍ത്തയായപ്പോല്‍ അത്
നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന രീതിയിലായിരുന്നു നല്‍കിയത്.

വീഡിയോ വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ ബിജെപി എംപിമാരായ രാജ്യവര്‍ധന്‍ സിങ് രാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേര്‍ക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

സീ ടിവി ന്യൂസ് അവതാരകന്‍ രോഹിത് രഞ്ജനെതിരെ റായ് പൂര്‍ പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. രോഹിത് രഞ്ജന്റെ ഗാസിയാബാദിലെ വീട്ടിലെത്തി പോലീസ് പരിശോധിച്ചു. യുപി പൊലീസിനെ അറിയിച്ചില്ലെന്ന് രോഹിത് പറഞ്ഞെങ്കിലും കോടതി ഉത്തരവുണ്ടെന്നു നിലപാടിലാണ് റായ്പുര്‍ പൊലീസ് . രാജസ്ഥാന്‍ പൊലീസും രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ വാര്‍ത്ത പിന്‍വലിച്ച് ചാനല്‍ മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ പരാതിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോയതിനാലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *